സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ തകരപ്പാടിയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. ക്രൈം ഡിറ്റന്‍ഷന്‍ ഡിവൈ.എസ്.പി വി.പി. സുരേന്ദ്രെൻറ നേതൃത്വത്തിലെ സംഘത്തിനാണ് അന്വേഷണ ചുമതല. സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് ഇതര സംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.ജില്ല പൊലീസ് മേധാവി രാജ്പാല് മീണ വെള്ളിയാഴ്ച ബത്തേരി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിലയിരുത്തി. നിയോജെൽ, അമോണിയം നൈട്രേറ്റ്, സേഫ്റ്റി ഫ്യൂസ് എന്നിവ ഉള്ളിച്ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് സ്ഫോടകശേഖരം പിടികൂടിയത്.
തൃശൂര്‍ ദേശമംഗലം സ്വദേശികളായ, ലോറി െഡ്രെവര്‍ സത്യനേശൻ (59), ക്ലീനര്‍ കൃഷ്ണകുമാര്‍ (40), ലോറിക്ക് അകമ്പടിയായി കാറില്‍ വന്ന തമിഴ്നാട് ധരംപുരി സ്വദേശികളായ രംഗനാഥന് (38), സുരളി രാജന് (36) എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി ചുള്ളിയാനിക്കുനിയില് അഷ്റഫിനെ (45) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനായാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ അന്വേഷണത്തിനൊടുവില്‍ മാത്രമേ സ്ഫോടകവസ്തുക്കള്‍ എവിടെയാണ് നിര്‍മിച്ചതെന്നും എന്താവശ്യത്തിനായാണ് കേരളത്തിലെത്തിച്ചതെന്നും പറയാന്‍ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു. സുരളി രാജെൻറ പേരില്‍ മുമ്പും സമാന കേസുണ്ട്. തമിഴ്നാട്ടിലെ ഒന്നാലംപെട്ടി, കരിപ്പെട്ടി, കേരളത്തിലെ വാളയാർ, കുമളി എന്നിവിടങ്ങളിലും സ്ഫോടക വസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.