പുനലൂരിൽ നിന്നും ഇരിട്ടിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസ്

തിരുവനന്തപുരം: നീറ്റ്​ പരീക്ഷ ദിവസം പ്രത്യേക ബസ്​ സർവീസ്​ അനുവദിച്ച്​ കെ.എസ്​.ആർ.ടി.സി. ഞായറാഴ്​ച വൈകുന്നേരം 5.30ന് പുനലൂരിൽ നിന്നും ഇരിട്ടിയിലേക്ക് സൂപ്പർ പാസ്​റ്റ്​ ബസ് സ്പെഷ്യൽ സർവീസ് നടത്തും. 14-ന് രാവിലെ 08.15 ന് ഇരിട്ടിയിലെത്തും. സെപ്റ്റംബർ 14-ന് വൈകിട്ട് 5.30ന് തിരികെ പുനലൂരിലേക്ക് യാത്രയാരംഭിക്കുന്ന ബസ് 15-ന് രാവിലെ 08.10ന് പുനലൂരിലെത്തും.

പുനലൂർ നിന്നും പത്തനംതിട്ട, എരുമേലി, പാല, തൊടുപുഴ മൂവാറ്റുപുഴ തൃശൂർ വഴിയാണ് ഈ സൂപ്പർഫാസ്റ്റ് ബസ് സർവീസ് നടത്തുന്നത്.

▶️ *പുനലൂർ-ഇരിട്ടി* -05:30 PM പുനലൂർ, 06:30 PM പത്തനംതിട്ട, 07:35 PM എരുമേലി, 08:55 PM പാലാ, 10:00 PM തൊടുപുഴ

10:45 PM മൂവാറ്റുപുഴ, 12:45 AM തൃശൂർ, 04:20 AM കോഴിക്കോട്, 07:00 AM കണ്ണൂർ, 08:15 AM ഇരിട്ടി

▶️ *ഇരിട്ടി-പുനലൂർ*- ഇരിട്ടി 05: 30 PM, കണ്ണൂർ 06 :30 PM, കോഴിക്കോട് 09:00 PM, തൃശൂർ 12 :50 AM, മൂവാറ്റുപുഴ 03:10 AM, തൊടുപുഴ 03:45 AM, പാലാ 04:30 AM, എരുമേലി 06:00 AM, പത്തനംതിട്ട 06:55 AM, പുനലൂർ 8:10 AM

യാത്രക്കാർക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി (www.online.keralartc.com) കരസ്ഥമാക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.