Posted On
date_range Updated On
date_range എ.ടി.എം തട്ടിപ്പ്: അറസ്റ്റിലായ മലയാളികൾ യു.പി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു
കാസർകോട്: എ.ടി.എം നമ്പര്‍ ചോര്‍ത്തി ലക്ഷങ്ങള്‍ തട്ടിയ കേസിൽ അറസ്റ്റിലായ കാസർകോട് സ്വ ദേശികളായ രണ്ടുപേർ ഹോട്ടൽ മുറിയിൽനിന്ന് യു.പി പൊലീസിെൻറ കണ്ണുവെട്ടിച്ച് രക്ഷപ് പെട്ടു. കളനാട് സ്വദേശികളായ അബ്ദുൽ റഹ്മാൻ ജംഷീദ് (25), അബ്ദുൽ റൈഫാദ് (25) എന്നിവരാണ് കൈയ്യാമത്തോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം.
ഉത്തർപ്രദേശ് ഉന്നാവ് സി.ഐ എസ്. പാണ്ടി, എസ്.ഐ അനിൽ യാദവ് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രിയാണ് ഇരുവരെയും തെളിവെടുപ്പിനായി കാസർകോട്ട് എത്തിച്ചത്. രാത്രി 12 മണിയോടെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. രണ്ട് പൊലീസുകാർക്കൊപ്പം ഒരു മുറിയിലാണ് പ്രതികളെ താമസിപ്പിച്ചിരുന്നത്.
പുലർച്ചയാണ് പ്രതികൾ രക്ഷപ്പെട്ടതായി മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്ന സി.ഐയെയും എസ്.ഐയെയും പൊലീസുകാർ അറിയിച്ചത്. ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹോട്ടലിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പ്രതികൾ കൈയ്യാമത്തോടെ ഇറങ്ങിപ്പോവുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. തുടർന്ന് കാസർകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കൊണ്ടുവരുന്ന വിവരം യു.പി പൊലീസ് ഇവിടത്തെ പൊലീസിനെ അറിയിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.