Posted On
date_range Updated On
date_range ഡൽഹിയിലെ പ്രത്യേക പ്രതിനിധി: ഒന്നരവർഷം; ചെലവ് 57.41 ലക്ഷം
കൊച്ചി: ഒന്നര വർഷത്തിനിടെ സംസ്ഥാന സർക്കാർ ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്കായി ചെലവഴിച്ചത് 57.41 ലക്ഷം രൂപ. 2023 ജനുവരി 18നാണ് മുൻ കോൺഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസിനെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
കെ.വി. തോമസിന് ഓണറേറിയമായി 19,38, 710 രൂപയും വിമാനയാത്ര ചെലവിനായി 7,18,460 രൂപയും നൽകി. സ്റ്റാഫുകൾക്ക് 29,75,090 രൂപ വേതനവും മറ്റ് അലവൻസുകളുമായി നൽകിയിട്ടുണ്ട്. ഇതിനുപുറമേ ഇന്ധന ചെലവായ 95,206 രൂപയും വാഹന ഇൻഷുറൻസിനായി 13,431 രൂപയും ഓഫിസ് ചെലവിനായി 1000 രൂപയും ചെലവഴിച്ചതായാണ് സർക്കാർ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.