ശ്രീപത്മനാഭ ക്ഷേത്രത്തിൽ തിരുവനന്തപുരത്തുകാർക്ക് പ്രത്യേക ക്യൂ; വിശദീകരണംതേടി മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിന് ഭക്തർ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരം നിവാസികൾക്ക് പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി.

ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്തർക്ക് നിലവിലുള്ള സംവിധാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം.

ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

Tags:    
News Summary - Special queue for Thiruvananthapurams at Sripadmanabha Temple; Seek clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.