Posted On
date_range Updated On
date_range കൽപാത്തി രഥ പ്രയാണത്തിന് പ്രത്യേക അനുമതി
തിരുവനന്തപുരം: പാലക്കാട് കൽപാത്തി രഥ പ്രയാണത്തിന് പ്രത്യേക അനുമതി നൽകി ഉത്തരവിറക്കി. നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താം. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് രഥ പ്രയാണം. പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചിരുന്നു
കൽപാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും കോവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.
ഈമാസം 14 മുതല്‍ പതിനാറ് വരെയാണ് കൊവിഡ് മാനദണ്ഡങ്ങളോടെ രഥോത്സവം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.