തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് താണ്ഡവമാടിയ തീരദേശത്തിന് ആശ്വാസം നൽകാൻ സമഗ്ര പാക്കേജ് സർക്കാർ പരിഗണനയിൽ. ബുധനാഴ്ചത്തെ മന്ത്രിസഭ യോഗം ഇത് പരിഗണിച്ചേക്കും. പാക്കേജ് തയാറാക്കാൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരെ ചുമതലപ്പെടുത്തി.
ജീവനോപാധികൾ ലഭ്യമാക്കി മത്സ്യത്തൊഴിലാളികളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടായിരിക്കും സർക്കാർ നടപടി. വള്ളം, വല, മറ്റ് ഉപകരണങ്ങൾ എന്നിവ നശിച്ചവർ നിരവധിയാണ്. ഇവ ലഭ്യമാക്കിയാലേ ഇവർക്ക് വീണ്ടും തൊഴിലെടുക്കാനാകൂ. വീട് തകർന്നവർ, ചികിത്സയിൽ കഴിയുന്നവർ എന്നിവരെയും പരിഗണിക്കും. മരിച്ചവരുടെ കുടുംബത്തിന് ഇതിനകം സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവരുടെ കാര്യത്തിൽ കൈക്കൊള്ളേണ്ട നിലപാടും പാക്കേജിൽ ഉൾപ്പെടുത്തിയേക്കും.
ഒാഖി ദുരിതബാധിതർക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഡൽഹിയിൽ കണ്ടിരുന്നു.
കുടുംബങ്ങളെ രക്ഷിക്കാൻ ആവശ്യമായ നടപടി സർക്കാർ ആലോചിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഴിഞ്ഞത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.