മത്​സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ്​

തിരുവനന്തപുരം: പ്രളയത്തിൽ നിന്ന്​ സംസ്​ഥാനത്തെ കൈപിടിച്ചുയർത്തിയ കേരളത്തി​​​​െൻറ സൈന്യത്തിനായി ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു​.

തീരദേശ മേഖലക്കായി 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്​. മത്​സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്ലാറ്റുകൾ അനുവദിക്കും. വീടിന്​ പുറമെ 10 ലക്ഷം രൂപയും നൽകും.

തീരദേശത്തെ താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന്​ 90 കോടി രൂപ വകയിരുത്തി. തീരദേശ മേഖലയിലെ ആശുപത്രികൾ ഈ വർഷം തന്നെ നവീകരിക്കും.

മത്​സ്യത്തൊഴിലാളികൾക്ക്​ പലിശ രഹിത വായ്​പ നൽകും. അതിനായി മത്​സ്യ ഫെഡിന് ഒന്‍പത് കോടി രൂപ അനുവദിക്കും. സംസ്​ഥാനത്ത്​ കൂടുതൽ പുതിയ ഹാർബറുകൾ സ്​ഥാപിക്കും. പൊഴിയൂരിൽ മത്​സ്യബന്ധന തുറമുഖവും കൊല്ലത്ത്​ ബോട്ട്​ ബിൾഡിങ്​ യാഡും സ്​ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ​

Tags:    
News Summary - Special Package for Fisherman - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.