സ്പെഷ്യൽ ഡ്രൈവ്, 44 പിടികിട്ടാപുള്ളികളടക്കം 155 പേർ പിടിയിൽ

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പൊതുജന സുരക്ഷ മുൻനിർത്തി നഗരത്തിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കേസുകളിലുൾപ്പെട്ടവരും പിടികിട്ടാപുള്ളികളുമുൾപ്പെടെ 155 പേർ പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എൽ.പി വാറണ്ട് പുറപ്പെടുവിച്ച 44 പേരും, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച 141 പേരുമാണ് അറസ്റ്റിലായത്. ഗുണ്ട പ്രവർത്തനം, അടിപിടി, മയക്കുമരുന്ന് കച്ചവടം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണ് സിറ്റി പൊലീസ് നടത്തിയ തിരച്ചിലിൽ പിടിയിലായത്.

ഏറ്റവും കൂടുതൽ എൽ.പി വാറണ്ട് പ്രതികൾ പിടിയിലായത് തമ്പാന്നൂർ പൊലീസ് സ്റ്റേഷനിലാണ്. ഏഴ് പേരാണ് ഇവിടെ അറസ്റ്റിലായത്. അതോടൊപ്പം മെഡിക്കൽ കോളജ് , കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ അഞ്ച് വീതവും പിടികിട്ടാപ്പുള്ളികളും സ്പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായി.

Tags:    
News Summary - Special drive, 155 people including 44 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.