Posted On
date_range Updated On
date_range ഗാന്ധിയെ സ്മരിക്കുക എന്നത് രാഷ്ട്രീയ പ്രതിരോധമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ
തിരുവനന്തപുരം: ലോകംതന്നെ ആദരിക്കുന്ന ചരിത്രപുരുഷനെ നിരന്തരം സ്മരിക്കുക എന്നതാണ് ഇന്ത്യയിൽ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിരോധങ്ങളിലൊന്നെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ഗാന്ധിജയന്തിദിന സന്ദേശത്തിലാണ് ഷംസീർ ഇക്കാര്യം പറഞ്ഞത്.
തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല. വർഗീയവാദികളാൽ ഗാന്ധി വധിക്കപ്പെടുകയായിരുന്നു എന്ന് വരും തലമുറകളോട് സംശയലേശമെന്യേ പറഞ്ഞുറപ്പിക്കുകയാണ് ഇന്ന് അദ്ദേഹത്തിന് അർപ്പിക്കാവുന്ന സ്മൃതിപുഷ്പങ്ങളെന്നും ഷംസീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.