തിരുവനന്തപുരം: സി.പി.എമ്മിലെ സേവ്യർ ചിറ്റിലപ്പിള്ളിക്ക് നിയമസഭയിൽ സ്പീക്കറുടെ ശാസന. ശൂന്യവേളയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള പ്രതിപക്ഷ നോട്ടീസിൽ ചർച്ച നടക്കുമ്പോഴായിരുന്നു സ്പീക്കറുടെ ഇടപെടൽ.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ പ്രതിപക്ഷം അഴിമതി ആരോപിച്ചപ്പോൾ ശക്തമായി ഭരണപക്ഷം പ്രതിരോധിച്ചു. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചും ബഹളംവെച്ചുമുള്ള വടക്കാഞ്ചേരി എം.എൽ.എ കൂടിയായ സേവ്യർ ചിറ്റിലപ്പിള്ളിയുടെ പ്രതിഷേധം അതിരുവിട്ടതോടെ സ്പീക്കർ പലതവണ പേരെടുത്ത് പറഞ്ഞ് സംയമനം പാലിക്കാൻ മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ വീണ്ടും എഴുന്നേറ്റുനിന്ന് ഉച്ചത്തിൽ ബഹളംവെച്ചതോടെ സ്പീക്കർ രോഷാകുലനായി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ കുറച്ചുകൂടി മാന്യത കാട്ടണമെന്നും ചെയർ പറഞ്ഞാൽ അനുസരിക്കണമെന്നും പറഞ്ഞ് സ്പീക്കർ സ്വരം കടുപ്പിച്ചതോടെ സേവ്യർ ശാന്തനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.