തിരുവനന്തപുരം: പൊലീസിലെ സ്ഥാനക്കയറ്റം ലഭിച്ച ഏഴ് ഡിവൈ.എസ്.പിമാർ ഉൾപ്പെടെ 11 എസ്.പിമാർക്ക് സ്ഥാനചലനം. എസ്.പിമാരായ പി.ബി. രാജീവ് (ക്രൈംബ്രാഞ്ച് കോഴിക്കോട്), പി. ബിജോയ് (ചീഫ് വിജിലൻസ് ഓഫിസർ തിരുവിതാംകൂർ ദേവസ്വം ബോർഡ്), ജെ. കിഷോർകുമാർ (വിജിലൻസ് ഓഫിസർ കെ.എസ്.ഇ.ബി), കെ.എം. സാബു മാത്യു (എ.ടി.എഫ്) എന്നിവരെയാണ് മാറ്റിനിയമിച്ചത്.
എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലും നിയമിച്ചു. ആർ. ജയശങ്കർ (വിജിലൻസ് സതേൺ റേഞ്ച്), വി.എം. സന്ദീപ് (സംസ്ഥാന മനുഷ്യാവകാശ കമീഷൻ), വി. സുനിൽകുമാർ (സിവിൽ സൈപ്ലസ് കോർപറേഷൻ), കെ.കെ. അജി (അസി.ഡയറക്ടർ പൊലീസ് അക്കാദമി), എ.എസ്. രാജു (എസ്.സി.ആർ.ബി), കെ.എൽ. ജോൺകുട്ടി (ട്രാഫിക് ഉത്തരമേഖ), എൻ. രാജേഷ് (വിജിലൻസ് ഓഫിസർ പി.എസ്.സി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.