അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ്​ സംസാരിച്ചത്​; വാക്കുകൾ മുറിവേൽപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു -ജോസഫൈൻ

തിരുവനന്തപുരം: അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ്​ ചാനൽ പരിപാടിയിൽ യുവതിയോട്​ സംസാരിച്ചതെന്ന്​ വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസ​ഫൈൻ. വാക്കുകൾ മുറിവേൽപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ആത്മരോഷം കൊണ്ടുണ്ടായ പ്രതികരണമായിരുന്നും അതെന്നും വനിത കമ്മീഷൻ അധ്യക്ഷ വ്യക്​തമാക്കി. നേരത്തെ, ചാനൽ പരിപാടിക്കിടെ അനുഭവിച്ചോളു എന്ന്​ പറഞ്ഞത്​ മോശം അർഥത്തി​ലല്ലെന്ന്​ ജോസഫൈൻ വിശദീകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഖേദപ്രകടനം.

അതേസമയം, ജോസഫൈന്‍റെ പരാമർശം സി.പി.എം പരിശോധിക്കുമെന്ന സൂചനകളും പുറത്ത്​ വരുന്നുണ്ട്​. തത്സമയ പരിപാടിയിൽ പ​ങ്കെടുത്തതിൽ പാർട്ടിക്ക്​ അതൃപ്​തിയുണ്ടെന്നാണ്​ റിപ്പോർട്ട്​. ജോസഫൈന്‍റെ പ്രസ്​താവനക്കെതിരെ ഇടതു സഹയാത്രികർ ഉൾപ്പടെ ഇന്ന്​ രംഗത്തെത്തിയിരുന്നു.

ഭർതൃഗൃഹത്തിലെ പീഡന പരാതി നൽകാൻ വിളിച്ച യുവതിക്ക്​ വനിത കമീഷൻ ചെയർപേഴ്​സൺ എം.സി ജോസഫൈൻ നൽകിയ മറുപടിയാണ്​ വിവാദത്തിലായത്​. സ്വകാര്യ ചാനലിൽ നടന്ന ലൈവ്​ ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ്​​ എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്​.

'2014ൽ ആണ്​ കല്യാണം കഴിഞ്ഞത്​. ഭർത്താവ്​ വിദേശത്ത്​​ പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്​. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് ​േഫാണിലൂടെ​ നൽകിയ പരാതിയിൽ പറയുന്നു.

ഇത്​ കേട്ട ഉടൻ നിങ്ങൾ എന്ത്​ കൊണ്ട്​ ​െ​പാലീസിൽ പരാതി നൽകിയില്ലെന്നാണ്​​ ജോസഫൈൻ ചോദിച്ചത്​. ഞാൻ ആരെയും അറിയിച്ചില്ലെന്ന്​ യുവതി മറുപടി നൽകുന്നുണ്ട്​. ​എന്നാൽ പിന്നെ അനുഭവിച്ചോ എന്നാണ്​ യുവതിക്ക്​​ ജോസഫൈൻ നൽകിയ മറുപടി

Tags:    
News Summary - Sorry if the words hurt - Josephine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.