സൂസിയുടെ കുഴിമാടം

വളർത്തുനായ സൂസിക്ക് അരൂർ പൊലീസിന്റെ യാത്രയയപ്പ്

അരൂർ : പൊലീസ്‌ സ്‌റ്റഷനിലെ വളർത്തുനായ സൂസിക്ക് രാജകീയ യാത്രയയപ്പ്. എട്ടുവർഷമായി അരൂർ പൊലീസ് സ്‌റ്റഷൻ വളപ്പിൽ കഴിയുന്ന സൂസി പൊലീസുകാരുടെ ഓമന പുത്രിയായിരുന്നു. ഭക്ഷണം നൽകുന്നതും രോഗം വന്നാൽ ചികിത്സിക്കുന്നതും പൊലീസുകാർ തന്നെയായിരുന്നു.

സൂസി പകൽ സമയം ഉറക്കത്തിലാണ്. ഉച്ചക്ക് വിളിച്ചെഴുന്നേൽപ്പിച്ചാണ് ഭക്ഷണം നൽകുന്നത്. രാത്രി മുതൽ പുലർച്ചെ വരെ ജിഡി ചാർജ് കാരിയായി സൂസി സ്‌റ്റഷന്റെ മുൻപിലുണ്ടാകും. രാത്രിയിൽ പ്രതികളുമായി പൊലീസ് എത്തിയാൽ സൂസി അവരുടെ മണം പിടിക്കും.ചില നേരങ്ങളിൽ വിരലിലെണ്ണാവുന്ന പൊലീസുകാർ പ്രതികളെ സൂക്ഷിക്കുന്നത് സൂസിയുടെ കാവലിലായിരുന്നു.

 സൂസിയെ പൊലീസുകാർ തന്നെ നന്നായി കുളിപ്പിച്ച ശേഷമാണ് സ്‌റ്റേഷനു പിന്നിൽ കുഴിയെടുത്തു മറവ് ചെയ്തത്. കുഴി മൂടിയ ശേഷം പുഷ്പങ്ങളും വിതറി. പൊലീസ് നായ ചത്തു കഴിഞ്ഞാൽ ലഭിക്കുന്ന ബഹുമതി തന്നെയാണ് സൂസിക്ക് അരൂർ സ്‌റ്റേഷനിലെ പൊലീസുകാർ നൽകിയത്. 

Tags:    
News Summary - Soosi, the Pet dog of Aroor Police Station, Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.