തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാകക്ഷി നേതാവിെൻറ കാര്യത്തിൽ തീരുമാനം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് വിട്ടു. ഹൈകമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ ചേർന്ന യോഗം ഇതിനുള്ള പ്രമേയം െഎകകണ്ഠ്യേന അംഗീകരിച്ചു. ഉമ്മൻ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തെ രമേശ് ചെന്നിത്തല പിന്താങ്ങി. ഹൈകമാൻഡ് പ്രതിനിധികളായ മല്ലികാർജുന ഖാർഗെയും വി. വൈദ്യലിംഗവും എം.എൽ.എമാരെ ഒറ്റക്കൊറ്റക്ക് കണ്ട് നേതാവിെൻറ കാര്യത്തിൽ അഭിപ്രായം തേടി.
എം.പിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവരുടെ നിലപാടും ആരാഞ്ഞു. ഭൂരിഭാഗം എം.എൽ.എമാരും രമേശ് ചെന്നിത്തല തുടരണമെന്ന അഭിപ്രായമാണ് അറിയിച്ചത്. ചിലർ ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചു. ചുരുക്കം ചിലർ നേതൃമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചു. തുടർന്നാണ് നിയമസഭാ കക്ഷി യോഗം ചേർന്നത്.
രാവിലെ എ വിഭാഗം എം.എൽ.എമാർ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ഒത്തുചേർന്ന് നേതാവായി വീണ്ടും രമേശ് ചെന്നിത്തലയുടെ പേര് നിർദേശിക്കാൻ ധാരണയായിരുന്നു. എന്നാൽ, ഗ്രൂപ്പിെൻറ പ്രതിനിധിയായ ഒരാളെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനിഷ്ടം പ്രകടിപ്പിച്ചു.
െഎ ഗ്രൂപ് പ്രത്യേക യോഗം ചേർന്നില്ലെങ്കിലും അവരിലെ ചിലരാണ് നേതൃമാറ്റമെന്ന ആവശ്യം ഹൈകമാൻഡ് പ്രതിനിധികളെ അറിയിച്ചത്. ഡൽഹിക്ക് മടങ്ങിയ ഹൈകമാൻഡ് പ്രതിനിധികൾ പൊതുവികാരം നേതൃത്വത്തെ ധരിപ്പിക്കും. നിയമസഭ സമ്മേളനം ഉടൻ ചേരുമെന്നതിനാൽ തീരുമാനം ഉടൻതന്നെ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.