Posted On
date_range Updated On
date_range മകൻ ബൈക്ക് ഓടിച്ചു; പിതാവിന് 30,200 രൂപ പിഴ
മാഹി: പ്രായപൂർത്തിയാവാത്ത മകന് ഇരുചക്രവാഹനം ഓടിക്കാൻ നൽകിയതിന് അഴിയൂർ സ്വദേശിക്ക് 32,200 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ.
അഴിയൂർ കല്ലേരി വീട്ടിൽ ഫൈസലി (45) നെയാണ് 14കാരനായ മകന് ബൈക്ക് ഓടിക്കാൻ നൽകിയതിന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എ.വി. ഷീജ ശിക്ഷിച്ചത്. കഴിഞ്ഞ ഏപ്രിൽ 18ന് വൈകീട്ട് മാഹി റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ റോഡിലൂടെ വരുമ്പോൾ ചോമ്പാല എസ്.ഐ വി.കെ. മനീഷാണ് കുട്ടിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.