രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം: യു.ഡി.എഫ് രാജ്ഭവന്‍ സത്യഗ്രഹം അഞ്ചിന്​

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിയിൽ പ്രതിഷേധിച്ചും യു.ഡി.എഫ് എം.എൽ.എമാരും നേതാക്കളും ഏപ്രില്‍ അഞ്ചിന്​ രാജ്ഭവന് മുന്നില്‍ പ്രതിഷേധ സത്യഗ്രഹം നടത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുമെന്ന്​ കൺവീനർ എം.എം. ഹസന്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് ഹസന്‍ പറഞ്ഞു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. ജനാധിപത്യത്തില്‍ യജമാനന്‍ ജനങ്ങളാണ്. അവരുടെ ഹൃദയത്തിലാണ് രാഹുല്‍ ഗാന്ധിക്ക് സ്ഥാനം.

അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതും മോദിയും അദാനിയും തമ്മിലുള്ള ബന്ധം പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്തതുമാണ് രാഹുല്‍ ഗാന്ധി ചെയ്ത തെറ്റ്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക്​ മറുപടി പറയാതെ മോദിയും ഭരണകൂടവും രാഹുല്‍ വേട്ടയില്‍ വ്യാപൃതരായിരിക്കുകയാണ്. കാലം അതിന് ബാലറ്റിലൂടെ കണക്ക് തീര്‍ക്കുമെന്നും ഹസന്‍ പറഞ്ഞു.

Tags:    
News Summary - Solidarity with Rahul Gandhi: UDF Raj Bhavan Satyagraha on 5th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.