കൊല്ലം തങ്കശ്ശേരിയിൽ മത്സ്യത്തൊഴിലാളികളുമായുള്ള സംവാദത്തിനെത്തിയ രാഹുൽ ഗാന്ധി കടലിൽ പോയ ശേഷം മടങ്ങിയെത്തിയപ്പോൾ

മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം; ആഴക്കടലിൽ പോയി വലവീശി രാഹുൽ

കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടൽ യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. പുലർച്ചെ 4.30ഓടെ വാടി തീരത്തു നിന്നാണ് ഫൈബർ ബോട്ടിലാണ് രാഹുൽ ഗാന്ധി പുറപ്പെട്ടത്. ഒരു മണിക്കൂറോളം കടലിൽ ചെലവിട്ട രാഹുൽ കരയിൽ മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും മത്സ്യബന്ധനത്തിലെ പ്രശ്നങ്ങളും നേരിട്ടു കണ്ടറിയാനായിരുന്നു യാത്ര.

ആഴക്കടലിൽ എത്തി വല വീശിയെങ്കിലും ഒരു മീനാണ് ലഭിച്ചത്. മത്സ്യബന്ധനത്തിലെ ബുദ്ധിമുട്ടും സങ്കീർണതകളും തൊഴിലാളികളുടെ പ്രശ്നങ്ങളും നേരിട്ടു മനസിലാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പ് നിരവധി തവണ ആഴക്കടലിൽ പോകണമെന്ന ആഗ്രഹം നേതാക്കളോട് പറഞ്ഞിരുന്നുവെങ്കിലും നടന്നില്ല. സുരക്ഷ പ്രശ്നങ്ങൾ കാട്ടി എല്ലാവരും പിന്തിരിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രശന്ങ്ങൾ നേരിട്ടറിയണമെന്ന അതിയായ ആഗ്രമുള്ളതിനാൽ എല്ലാം മാറ്റിവെച്ച് അവരോടൊപ്പം പോകുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.


ചൊവ്വാഴ്ച സെക്ര​േട്ടറിയറ്റ്​ നടയിലെ ഉദ്യോഗാർഥികളുടെ അതിജീവനസമരത്തിന്​​ ​ഐക്യദാർഢ്യവുമായി സമരപ്പന്തലുകളിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. രാത്രി എ​േട്ടാടെ അപ്രതീക്ഷിതമായാണ്​ രാഹുൽ സമരമുഖത്തെത്തിയത്​.


റോഡിൽ കിടന്ന്​ പ്രതിഷേധിക്കുന്ന സി.പി.ഒ റാങ്ക്​ ലിസ്​റ്റിലുള്ളവരുടെയും ഫോറസ്​റ്റ്​ വാച്ചർ റാങ്ക് ഹോൾഡേഴ്സി​ന്‍റെയും കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെയും സമരത്തിന് രാഹുൽ ഗാന്ധി ഐക്യദാർഢ്യമർപ്പിച്ചു. കൂടാതെ, ഉദ്യോഗാർഥികളു​ടെ പ്രക്ഷോഭത്തിന്​ ​ഐക്യദാർഢ്യമർപ്പിച്ച്​ സമരം നടത്തുന്ന അശ്വതി ജ്വാലയുടെ പന്തലും രാഹുൽ സന്ദർശിച്ചിരുന്നു.



Tags:    
News Summary - Solidarity with fishermen; Rahul Gandhi travels by sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.