ആലപ്പുഴ: ‘മതസ്വാതന്ത്ര്യം പൗരാവകാശം: യൗവനം കേരളത്തിന് കാവലാളാകുക’ എന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിെൻറ സംസ്ഥാന കാമ്പയിൻ പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് നാലിന് ആലപ്പുഴ വലിയകുളം മുനിസിപ്പൽ മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് നാലിന് പ്രമുഖ സാമൂഹികപ്രവർത്തകൻ സ്വാമി അഗ്നിവേശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് കാമ്പയിൻ പ്രഖ്യാപിക്കും. ഫാ. പ്രസാദ് തെരുവത്ത്, പാളയം പള്ളി ഇമാം മൗലവി വി.പി. സുഹൈബ്, സ്വാമി ആത്മാനന്ദ തീർഥ, എം.കെ. മുഹമ്മദലി, കെ.കെ. കൊച്ച്, എം. ലിജു, ടി.ടി. ജിസ്മോൻ, സി.ടി. സുഹൈബ്, അഫീദ അഹമ്മദ്, ഹക്കീം പാണാവള്ളി, സമദ് കുന്നക്കാവ് എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും ഉണ്ടാകും. വാർത്തസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ, സെക്രട്ടറിമാരായ സി.എ. നൗഷാദ്, അനീഷ് യൂസുഫ്, ജില്ല പ്രസിഡൻറ് ടി.എ. റാഷിദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.