ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ട​ത്തി​യ മോ​ഹി​നി​യാ​ട്ടം

ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ന് ഐക്യദാർഢ്യവുമായി ചമയങ്ങളില്ലാതെ മോഹിനിയാട്ടം

തൃ​പ്പൂ​ണി​ത്തു​റ: ജാ​തീ​യ അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ചു​ട്ടു​പൊ​ള്ളു​​ന്ന വെ​യി​ലി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ്ര​തി​ഷേ​ധ മോ​ഹി​നി​യാ​ട്ടം. തൃ​പ്പൂ​ണി​ത്തു​റ ആ​ർ.​എ​ൽ.​വി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്​ ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ ച​മ​യ​ങ്ങ​ളി​ല്ലാ​തെ മോ​ഹി​നി​യാ​ട്ടം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.

ആ​ദ്യ​വ​ർ​ഷ​ക്കാ​ർ മു​ത​ൽ പി.​ജി വ​രെ​യു​ള്ള 60 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ആ​ർ.​എ​ൽ.​വി കോ​ള​ജി​ന് മു​ന്നി​ൽ മോ​ഹി​നി​യാ​ട്ടം ന​ട​ത്തി​യ​ത്. കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

എ​സ്.​എ​ഫ്.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി വി.​എ​സ്. ശ​ര​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ൻ​സു കൃ​ഷ്ണ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​ഭി​ന​വ്, യൂ​നി​റ്റ് ക​മ്മി​റ്റി അം​ഗം എ​സ്.​എ​സ്. വി​മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - solidarity for RLV Ramakrishnan Mohiniyattam without embellishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.