കൊച്ചി: എന്നെക്കാൾ നിരപരാധികൾ ആ 12 പേരാണ്, അവരുടെ മോചനത്തിനുവേണ്ടിയാണ് നാം ശ്രമിക്കേണ്ടത്... കൃത്യമായ മുൻകരുതലോടെ കെട്ടിച്ചമച്ച കേസാണിത്. അവരുടെ മോചനത്തിനു വേണ്ടിയാണ് ഇനിയുള്ള ജീവിതം...’ മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റമുക്തൻ അബ്്ദുൽ വാഹിദ് ശൈഖ് പറഞ്ഞു. ‘തീവ്രവാദം, ഭീകരാക്രമണം, ഗുണഭോക്താക്കൾ ആര്?’ വിഷയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2006ലെ മുംബൈ പാസഞ്ചർ ട്രെയിനിലുണ്ടായ സ്ഫോടനത്തിൽ പ്രതിയാക്കപ്പെട്ടതും ഒമ്പതുവർഷത്തെ ജയിൽവാസത്തെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. യൗവനത്തിൽ ഒമ്പതുവർഷം ഇരുമ്പഴിക്കുള്ളിലായതിനാൽ വ്യക്തിപരമായി ഉണ്ടായ നഷ്ടങ്ങൾ വിവരിക്കാനാവാത്തതാണ്. പ്രിയപ്പെട്ട പിതാവ് മരിച്ചു, മാതാവ് മാനസികനില തെറ്റി രോഗിയായി, വീട്ടിനുള്ളിൽ മാത്രം കഴിഞ്ഞിരുന്ന ഭാര്യക്ക് കുടുംബം പോറ്റാൻ പുറം ജോലിക്ക് പോകേണ്ടി വന്നു. രണ്ട് മക്കളുടെ ബാല്യം പിതാവിെൻറ സ്നേഹസ്പർശം ഇല്ലാത്തതായി. ഇതെല്ലാം വലിയ നൊമ്പരമായി നിൽക്കുമ്പോഴും കേസിലകപ്പെട്ട നിരപരാധികളായ 12 പേരുടെ മോചനമാണ് ലക്ഷ്യം. കുറ്റമുക്തനാക്കപ്പെട്ടശേഷം 12 പേരുടെയും വീടുകൾ സന്ദർശിച്ചിരുന്നു.
നമ്മളെക്കാൾ നിഷ്കളങ്കരും സാധാരണക്കാരുമാണ് അവർ. ഇന്ത്യയിൽ മുസ്ലിമായി ജനിച്ചതാണ് അവർ ചെയ്ത കുറ്റം. സ്ഫോടനത്തിലേക്ക് ബന്ധപ്പെടുത്താവുന്ന സത്യസന്ധമായ ഒരു തെളിവുപോലും എ.ടി.എസിന് കണ്ടെത്താനായില്ല. ഇല്ലാത്ത തെളിവുകൾ നിരത്തിയാണ് 13 പേരെയും അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിക്കാൻ ക്രൂരമായി മർദിച്ചു. സഹോദരങ്ങളെയും ബന്ധുക്കളെയും കേസിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കള്ളസാക്ഷി പറയിപ്പിച്ചു. ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് സാക്ഷികളായവർ കോടതിയിൽ മൊഴി നൽകിയതാണ് ഒമ്പതുവർഷത്തെ ജയിൽവാസം അവസാനിക്കാനിടയാക്കിയത്. ജനകീയ കൂട്ടായ്മ ഉയർന്നുവന്നാൽ മാത്രമെ നിരപരാധികളെ മോചിപ്പിക്കാൻ കഴിയൂ. മുംബൈ സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട 12 പേരും നിരപരാധികളാണെന്ന് ബോധ്യമുള്ളതിനാൽ അവരുടെ മോചനത്തിന് ജുഡീഷ്യറിയിലെ വാദങ്ങളോടൊപ്പം എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ കഴിയുന്നവരുടെ ജീവിതങ്ങൾ പ്രതിപാദിച്ച് അബ്്ദുൽ വാഹിദ് ശൈഖ് രചിച്ച ‘ബെഗുണ കൈദി’ (നിരപരാധിയായ തടവുകാർ) പുസ്തകത്തിെൻറ കേരള പ്രകാശനം ചടങ്ങിൽ നിർവഹിച്ചു. ഡോ.സെബാസ്റ്റ്യൻ പോൾ ഡോ.അജയ് ശേഖറിന് പുസ്തകം കൈമാറി. ടി.എ. അഹമ്മദ് കബീർ എം.എൽ.എ ചർച്ചസംഗമം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി പ്രസിഡൻറ് പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ഡോ. ആസാദ്, കെ.പി. സേതുനാഥ്, സമദ് കുന്നക്കാവ്, സോളിഡാരിറ്റി ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, ജില്ല പ്രസിഡൻറ് അനസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.