സൈനികന്‍െറ ദുരൂഹ മരണം: അപകട മരണത്തിന് കേസെടുത്തു


നാസിക്: കൊല്ലം സ്വദേശിയായ ജവാന്‍ റോയ് മാത്യുവിനെ നാസികിലെ ദേവ്ലാലി സൈനിക ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അപകടമരണത്തിന് കേസെടുത്തു. സുഭേദാര്‍ ഗോപാല്‍ സിന്‍ഹ നല്‍കിയ പരാതിയില്‍ ദേവ്ലാലി പൊലീസാണ് കേസെടുത്തത്. മരണകാരണം ഇപ്പോള്‍ വ്യക്തമല്ളെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും ദേവ്ലാലി പൊലീസ് പറഞ്ഞു. പ്രാഥമിക നടപടികള്‍ക്കുശേഷം സൈനിക ക്യാമ്പിന് കൈമാറിയ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലത്തെിക്കും. വെള്ളിയാഴ്ച രാത്രി മുംബൈയില്‍ കൊണ്ടുവന്നശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോകുക. ബന്ധുക്കളായ ഷൈജു, ജിജോ ജോസ് എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ദേവ്ലാലിയില്‍ എത്തിയത്. സൈനിക മേധാവികള്‍ ആത്മഹത്യയാണെന്ന് പറയുന്നുണ്ടെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ക്യാമ്പിലെ കേണലിന്‍െറ വീട്ടില്‍ വിടുപണി ചെയ്യിക്കുന്നതിനെതിരെ താനടക്കമുള്ള ജവാന്മാര്‍ നല്‍കിയ അഭിമുഖം രഹസ്യമായി വിഡിയോയില്‍ പകര്‍ത്തി പ്രാദേശിക ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെ റോയ് മാത്യുവിനെ കാണാതാവുകയായിരുന്നു.

വിഡിയോ അഭിമുഖത്തില്‍ ജവാന്മാരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധമാക്കിയിരുന്നെങ്കിലും അഭിമുഖം കണ്ട് പേടിച്ച റോയ് മാത്യു ക്ഷമചോദിച്ച് കേണലിന് എസ്.എം.എസ് സന്ദേശം അയക്കുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ 25നാണ് റോയ് മാത്യുവിനെ കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സൈനിക ക്യാമ്പിലെ ഒഴിഞ്ഞ ബാരക്കില്‍ റോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 25 മുതല്‍ റോയ് മാത്യു ഹാജരായിട്ടില്ളെന്ന് രേഖപ്പെടുത്തിയ അധികൃതര്‍ എന്നാല്‍ കാണാതായതായി പൊലീസില്‍ പരാതി നല്‍കിയില്ല.

 

Tags:    
News Summary - soldier found as died: case charged for accidental death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.