Posted On
date_range Updated On
date_range കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികൻ മരിച്ചു; ഭാര്യക്ക് ഗുരുതരമായി പരിക്ക്
വെഞ്ഞാറമൂട്. കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൈനികൻ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രാസ് റെജിമെന്റിലെ ജവാനായ തിരുവനന്തപുരം തിരുവല്ലം അമ്പിളി നിവാസില്‍ അഖിലാണ് (31) മരിച്ചത്. ഭാര്യ ഐശ്വര്യക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് എം.സി. റോഡില്‍ വെമ്പായത്തിന് സമീപം കൊപ്പത്ത് വെച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്നും നെടുമങ്ങാടേക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര് ദിശയില്‍നിന്നും വന്ന ബൈക്കിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ചുവീണ ദമ്പതികള്‍ക്ക് ഗുരുതുരമായ പരിക്കേറ്റു. നാട്ടുകാര്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഖില്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.