കോടതിയില്‍ പൂര്‍ണ വിശ്വാസം –ഉമ്മന്‍ ചാണ്ടി


ബംഗളൂരു: കോടതി നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സത്യമാണ് ഏറ്റവും നല്ല പ്രതിരോധമെന്നും ഉമ്മന്‍ ചാണ്ടി. കോടതിയില്‍ അഭിഭാഷകന്‍െറ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായാണ് മറുപടി നല്‍കിയത്. ഒന്നും ഒളിച്ചുവെക്കാനില്ല. ബംഗളൂരുവിലെയും തിരുവനന്തപുരത്തെയും അഭിഭാഷകര്‍ക്കിടയിലുണ്ടായ ആശയവിനിമയത്തിന്‍െറ പ്രശ്നങ്ങളാണ് കേസ് നടത്തിപ്പിനെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസ് വിധി ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ക്രോസ് വിസ്താരം പൂര്‍ത്തിയായതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിഭാഷകര്‍ മന$പൂര്‍വം എന്തെങ്കിലും ചെയ്തതായി വിശ്വസിക്കുന്നില്ല. അവര്‍ക്കെതിരെ പരാതിയുമില്ല. കോടതിയുടെ നടപടിക്രമങ്ങള്‍ പരസ്യമായി പറയുന്നത് ശരിയല്ളെന്ന് വിചാരിച്ചാണ് മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതിരുന്നത്. എം.കെ. കുരുവിള എന്നെ സമീപിച്ചത് പരാതിയുമായിട്ടായിരുന്നു. അദ്ദേഹത്തെ ഏതാനുംപേര്‍ ചേര്‍ന്ന് വഞ്ചിച്ചെന്നും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, കേസില്‍ ഇത്തരത്തില്‍ ഒരു വഴിത്തിരിവുണ്ടായത് എങ്ങനെയാണെന്ന് അറിയില്ല. സത്യം വിജയിക്കുമെന്ന കാര്യം ഉറപ്പാണ്.  സോളാര്‍ കേസാണെന്ന പേരിലാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. എന്നാല്‍, ഇതിന് സോളാറുമായി ഒരു ബന്ധവുമില്ല. രാഹുല്‍ ഗാന്ധി ബുധനാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ല. കേസുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    
News Summary - solar scam: case against ommen chandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.