സോളാർ റിപ്പോർട്ട്​: ഉമ്മൻ ചാണ്ടിയുടെ വിവരാവകാശ അപേക്ഷ തള്ളി

തിരുവനന്തപുരം: സോളാർ കമീഷന് റിപ്പോട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ സംസ്ഥാന പബ്ലിക് ഇർഫർമേഷൻ ഓഫിസർ മടക്കി. വിവരാവകാശ നിയമത്തിൽ വിവക്ഷിക്കുന്ന തരത്തിൽ രേഖ വെളിപ്പെടുത്തുന്നതിന് മന്ത്രിസഭാ യോഗ തീരുമാനത്തെ തുടർന്നുള്ള നടപടികൾ പൂർത്തിയാകേണ്ടതുണ്ട്. പൂർത്തിയാകാത്ത സാഹചര്യത്തിൽ റിപ്പോർട്ടി​​െൻറ പകർപ്പ് കൈമാറാൻ സാധിക്കില്ല. മന്ത്രിസഭാ തീരുമാനമനുസരിച്ച് റിപ്പോർട്ട് നവംബർ ഒമ്പതിന് നിയമസഭയുടെ മേശപ്പുറത്താണ് വെക്കുകയെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം നടത്താൽ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്നാണ് റിപ്പോർട്ടി​െൻറ പകർപ്പ് ലഭിക്കുന്നതിന് ഉമ്മൻ ചാണ്ടി അപേക്ഷ സമർപ്പിച്ചത്. റിപ്പോർട്ട് കിട്ടില്ലെന്ന മറുപടി കോൺഗ്രസ് നേതാക്കൾക്ക് കനത്ത തിരിച്ചടിയാണ്. റിപ്പോർട്ട് കിട്ടില്ലെന്ന് മറുപടി നൽകിയതോടെ നിയമം അനുസരിച്ച് ഇനി അപ്പീൽ അധികാരിയെ സമീപിക്കാം. അതിന്​ 30 ദിവസത്തിനകം മറുപടി നൽകിയാൽ മതി. അപ്പോഴേക്കും നിയമസഭ കഴിയും. റിപ്പോർട്ടി​െൻറ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചാലും നിയമസഭയുടെ മേശപ്പുറത്ത് വെക്കു​െന്നന്ന് സർക്കാർ മറുപടി നൽകും. റിപ്പോർട്ടി​െൻറ ഉള്ളടക്കം എന്താണെന്ന് അറിയാതെ ഒരു നീക്കവും നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ്. 

അതേസമയം, റിപ്പോർട്ട് നൽകാത്ത സർക്കാർ നടപടി നിയമലംഘനമാണെന്നാണ്​ വിവരാവകാശ പ്രവർത്തകരുടെ അഭിപ്രായം. നിയമസഭ നിയോഗിച്ച കമീഷനല്ല സോളാർ കേസ് അന്വേഷണം നടത്തിയത്. അതിനാൽ നിയമസഭയിൽ വെച്ചശേഷം നൽകാമെന്ന വാദത്തിന് നിയമപരമായി നിലനിൽപില്ല. മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ പൊതുരേഖയായി. രാജ്യത്തി​​െൻറ ആഭ്യന്തര സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ലാത്തതിനാൽ അതു രഹസ്യമായി വെക്കാനാവില്ല.  മാറാട് കലാപം സംബന്ധിച്ച റിപ്പോർട്ട്​  വിവരാവകാശനിയമം മറികടന്ന് തടഞ്ഞുവെച്ച പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് ഹൈകോടതിയിൽ പിഴയടയ്​ക്കേണ്ടിവന്ന സംഭവവും വിവരാവകാശപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Solar Report: Oommen Chandy's Application Government Rejected -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.