പരാതി വ്യാജം; സോളാർ പീഡന പരാതിയിൽ കെ.സി. വേണുഗോപാലിനും ക്ലീൻചിറ്റ്

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനും സി.ബി.ഐയുടെ ക്ലീൻ ചിറ്റ്. പരാതിക്കാരിയെ കെ.സി. വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്നും ആരോപണങ്ങൾ വ്യാജമാണെന്നുമാണ് സി.ബി.ഐ കണ്ടെത്തിൽ.

ഇതുസംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകി. മൂന്ന് തവണ മൂന്ന് സ്ഥലങ്ങളിൽ വെച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നും അതിന് ശേഷം വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇക്കാര്യം സി.ബി.ഐ. വിശദമായി അന്വേഷിച്ചു. എന്നാൽ പീഡന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്.

നേരത്തെ, കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ എം.പി, അടൂർ പ്രകാശ് എം.പി, എ.പി. അനിൽകുമാർ എന്നിവർക്കും സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Tags:    
News Summary - Solar harassment complaint; Clean chit for K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.