സരിതയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമീഷന്‍ ഉത്തരവ്


കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയെ വീണ്ടും വിസ്തരിക്കാന്‍ സോളാര്‍ കമീഷന്‍ ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയെ ഉപയോഗിച്ച് തമിഴ്നാട്ടില്‍നിന്ന് പണം കടത്തിയെന്ന മുന്‍ എം.എല്‍.എ ജോസ് കുറ്റ്യാനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. സരിത ഈ മാസം 23ന് കമീഷന്‍ മുമ്പാകെ ഹാജരാകണം. 24ന് കുറ്റ്യാനിയെയും വിസ്തരിക്കും. ചൊവ്വാഴ്ച എ.ഡി.ജി.പി. എ. ഹേമചന്ദ്രനെ ഇന്ത്യന്‍ ലോയേഴ്സ് യൂനിയനുവേണ്ടി അഡ്വ. ഡി. രാജേന്ദ്രന്‍ ക്രോസ്വിസ്താരം നടത്തി.

ഉച്ചക്കുശേഷം കമീഷന്‍െറ അഭിഭാഷകന്‍ ഹേമചന്ദ്രനെ ക്രോസ് വിസ്താരം നടത്തി. ഇതിനിടെ, കമീഷനും ഹേമചന്ദ്രനും തമ്മില്‍ കടുത്ത വാഗ്വാദവുമായി. നേരത്തേ, കമീഷന്‍െറ നടപടി ശരിയല്ളെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ ഹേമന്ദ്രനെ കമീഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിന്‍െറ തുടര്‍ച്ചയായിരുന്നു വാഗ്വാദം. പൊലീസിന് നല്‍കിയ മൊഴിയില്‍നിന്ന് വ്യത്യസ്തമായി സരിതയും സലിംരാജും  കമീഷന് മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ച് കമീഷന്‍ അന്വേഷിച്ചില്ല എന്നായിരുന്നു ഹേമചന്ദ്രന്‍ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍, ചൊവ്വാഴ്ച നടന്ന ക്രോസ് വിസ്താരത്തില്‍ ഇവരുടെ മൊഴിയുടെ സി.ഡി താന്‍ കണ്ടിട്ടില്ളെന്ന് ഹേമചന്ദ്രന്‍ പറഞ്ഞു. ഇതുകാണാതെ സരിതയുടെയും സലിം രാജിന്‍െറയും മൊഴി മാറ്റമുണ്ടായിയെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് കമീഷന്‍ തിരിച്ചുചോദിച്ചു. തുടര്‍ന്നാണ് കടുത്ത വാഗ്വാദം നടന്നത്.

Tags:    
News Summary - solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.