സോളാർ കേസ് സി.ബി.ഐ ഏറ്റെടുത്തു; എഫ്.ഐ.ആർ സമർപ്പിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാർ കേസ് സി.ബി.ഐ ഏറ്റെടുത്തു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിൽ സി.ബി.ഐ സംഘം എഫ്.ഐ.ആർ സമർപ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽ കുമാർ, ഹൈബി ഈഡൻ, ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലകുട്ടി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.

സ്ത്രീപീഡനം, സാമ്പത്തിക ചൂഷണം എന്നീ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് ആണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിക്കുന്നത്.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണൽ സ്റ്റാഫിനെയും ഇക്കാര്യത്തിൽ ചോദ്യം ചെയ്തിരുന്നു. ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ കിട്ടിയില്ല. പരാതിക്കാരിയുടെ ഡ്രൈവർമാരുടെയും മൊഴിയെടുത്തിരുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കെ.​സി. വേ​ണു​ഗോ​പാ​ല്‍, അ​ടൂ​ര്‍പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ന്‍, എ.​പി. അ​നി​ല്‍കു​മാ​ര്‍, എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി എ​ന്നി​വ​ര്‍ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും പ​രാ​തി​ക്കാ​രി തെ​ളി​വു​ക​ള്‍ ന​ല്‍കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

കേ​സി​ലെ സു​പ്ര​ധാ​ന സാ​ക്ഷി​യും പ​രാ​തി​ക്കാ​രി​യു​ടെ ടീം ​സോ​ളാ​ര്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​യ മോ​ഹ​ന്‍ദാ​സ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു. സാ​ക്ഷി​ക​ളി​ല്‍ ചി​ല​ര്‍ മ​രി​ച്ചു. നേ​താ​ക്ക​ള്‍ക്കെ​തി​രെ സാ​ങ്കേ​തി​ക തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​രി അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ആ​വ​ര്‍ത്തി​ച്ച് നോ​ട്ടീ​സ് ന​ല്‍കി​യെ​ങ്കി​ലും അ​ത് ഹാ​ജ​രാ​ക്കി​യി​ല്ല.

സം​ഭ​വം ന​ട​ന്ന സ​മ​യ​ത്തെ അ​ടൂ​ര്‍ പ്ര​കാ​ശിന്‍റെ യാ​ത്രാ​രേ​ഖ​ക​ള്‍ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. മാ​സ്‌​ക​റ്റ്​​ ഹോ​ട്ട​ലി​ല്‍വെ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന അ​ബ്​​ദു​ല്ല​ക്കു​ട്ടി​ക്കെ​തി​രാ​യ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. സം​ഭ​വ​സ​മ​യ​ത്തെ വ​സ്ത്ര​ങ്ങ​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍കി​യെ​ങ്കി​ലും പ​രാ​തി​ക്കാ​രി അ​നു​സ​രി​ച്ചി​ല്ല.

ഹൈ​ബി ഈ​ഡ​നെ​തി​രാ​യ കേ​സി​ലെ അ​ന്വേ​ഷ​ണം കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു ​പോ​യ​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ചിന്‍റെ അ​വ​കാ​ശ​വാ​ദം. കെ.​സി. വേ​ണു​ഗോ​പാ​ലി​നും എ.​പി. അ​നി​ല്‍കു​മാ​റി​നു​മെ​തി​രെ​യു​ള്ള കേ​സി​ലും പീ​ഡ​നം ന​ട​ന്ന​തി​നു​ള്ള തെ​ളി​വു​ക​ള്‍ കി​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഏ​ഴു​ വ​ര്‍ഷം ക​ഴി​ഞ്ഞ​തി​നാ​ല്‍ മൊ​ബൈ​ൽ ഫോ​ണ്‍ രേ​ഖ​ക​ളും ല​ഭി​ച്ചി​ട്ടി​ല്ല. സാ​ങ്കേ​തി​ക തെ​ളി​വു​ക​ളു​ടെ അ​ഭാ​വം, കാ​ല​പ്പ​ഴ​ക്കം എ​ന്നി​വ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റിപ്പോർട്ടിൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Tags:    
News Summary - Solar case taken over by CBI; FIR filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.