സോളാർ കേസ്​ സി.ബി.ഐക്ക്​; തീരുമാനം ഇരയുടെ അപേക്ഷ പരിഗണിച്ച്​​

സോളാർ കേസ്​ സി.ബി.ഐക്ക്​ വിടാൻ സർക്കാർ തീരുമാനം. സോളാർ സംബന്ധിച്ച ആറ്​ പീഢന കേസുകളാണ്​ സി.ബി.ഐക്ക്​ വിടാൻ സർക്കാർ തീരുമാനം എടുത്തത്​. കേസ്​ സംബന്ധിച്ച്​ ഇര മുഖ്യമന്ത്രി പിണറായി വിജയന്​ പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ്​ നടപടി.​ ഉമ്മൻ​ ചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്​, അബ്​ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ ആറ്​ കേസുകളാണ്​ സി.ബി.​െഎക്ക് വിടുന്നത്​.


ഡൽഹി പൊലീസ്​ എക്​സ്റ്റാബ്ലിഷ്​മെന്‍റ്​ ആക്​ട്​ അനുസരിച്ച്​ കേസുകൾ സി.ബി.ഐ ഏറ്റെടുക്കണമെന്ന്​ കാട്ടിയുള്ള ശിപാർശ​ ഉടൻ  സംസ്​ഥാന സർക്കാർ കേന്ദ്രത്തിനയക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്​ ആഴ്​ച്ചകൾ ബാക്കിനിൽക്കെയാണ്​ എൽ.ഡി.എഫ്​ സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്​. 2006ൽ സമാനമായ രീതിയിൽ ലാവലിൻ കേസ്​ അന്നത്തെ സർക്കാർ സി.ബി.ഐക്ക്​ വിട്ടിരുന്നു. സോളാർ കേസ്​ ഏറ്റെടുക്കണമോ എന്നുള്ളത്​ സി.ബി.ഐ സ്വന്തം വി​േവചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.


അഞ്ച്​ വർഷം നടപടിയെടുക്കാത്ത സർക്കാർ ഇപ്പോൾ കേസ്​ സി.ബി.ഐക്ക്​ വിടുന്നതെന്തിനാണെന്ന്​ വാർത്തയോട്​ പ്രതികരിച്ച കോൺഗ്രസ്​ നേതാവ്​ ഉമ്മൻ ചാണ്ടി ചോദിച്ചു. കേസ്​ രാഷ്​ട്രീയ ​േപ്രരിതമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തോട്​ പ്രതികരിക്കാൻ ഹൈബി ഇൗഡൻ എം.പി വിസമ്മതിച്ചു. ജനുവരി 12നാണ് ഇര കേസുകൾ സി.ബി.ഐക്ക്​ വിടണമെന്നാവശ്യ​െപ്പട്ട്​ സർക്കാറിന്​ അപേക്ഷ സമർപ്പിച്ചത്​.​ സോളാർ കേസിന്‍റെ വ്യാപ്​തി കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും അതിനാലാണ്​ സി.ബി.ഐ അന്വേഷണം ആവശ്യ​െപ്പട്ടതെന്നും അത്​ അനുവദിച്ചുതന്നതിൽ സർക്കാറിനോട്​ നന്ദിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.