Posted On
date_range Updated On
date_range സോളാർ: സരിത കോയമ്പത്തൂർ കോടതിയിൽ ഹാജരായി
കോയമ്പത്തൂർ: സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത നായർ വ്യാഴാഴ്ച കോയമ്പത്തൂർ ആറാമത് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. സോളാർ പാനൽ നിർമിച്ചുതരാമെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണൻ, സരിത നായർ, മാനേജർ രവി എന്നിവർ ചേർന്ന് 26 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കേസ്. സരിത നായർ, രവി എന്നിവർ ഹാജരായി. സാക്ഷികളെത്തിയിരുന്നില്ല. തുടർന്ന് മജിസ്ട്രേറ്റ് രാജവേൽ വിചാരണ ഡിസംബർ 14ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.