സോളാർ പീഡനം; ഹൈബി ഈഡനെ സി.ബി.ഐ ചോദ്യം ചെയ്​തു

കൊച്ചി: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ ചോദ്യം ചെയ്തു. ​സി.ബി.ഐ ഓഫിസ്​ ഒഴിവാക്കി കൊച്ചിയിലെ കേന്ദ്ര സർക്കാർ ഓഫിസിൽവെച്ച്​ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥരാണ്​ ചോദ്യം ചെയ്തത്​.

കേസിൽ ഹൈബി ഈഡനും ആറ്​ കോൺഗ്രസ്​ നേതാക്കളും പ്രതിയാക്കപ്പെട്ടതോടെയാണ്​ സി.ബി.ഐ ചോദ്യം ചെയ്തത്​. കോൺഗ്രസ്​ നേതാക്കൾക്ക്​ പുറമെ ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ അബ്ദുല്ലക്കുട്ടിയും പ്രതിയാണ്​.

2012ൽ നിയമസഭ സമ്മേളനം നടക്കുന്ന സമയം എം.എൽ.എ ഹോസ്റ്റലി​ൽവെച്ച്​ പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ്​ കേസ്​. നേരത്തേ ക്രൈംബ്രാഞ്ച്​ രജിസ്​റ്റർ ചെയ്​ത എഫ്​.ഐ.ആർ റീ രജിസ്റ്റർ ചെയ്താണ്​ സി.ബി.ഐ അന്വേഷിക്കുന്നത്​. കേസിനാസ്​പദമായ സംഭവം നടന്ന എം.എൽ.എ ഹോസ്റ്റലിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. 

Tags:    
News Summary - Solar case; Hibi Eden questioned by CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.