Posted On
date_range Updated On
date_range സമൂഹ മാധ്യമം വഴി പെൺവാണിഭം: പ്രധാനി അറസ്റ്റിൽ
തിരുവനന്തപുരം: സാമൂഹമാധ്യമം വഴി പെൺവാണിഭം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം ഈയംകുളം തിങ്കനിവാസിൽ രാജേഷ് എന്ന പ്രദീപ് കുമാറിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റിന് ഉപയോഗിച്ച ഇൻറർനെറ്റിലെ സൈറ്റ് ലിങ്ക് പിന്തുടർന്ന് ലഭിച്ച തെളിവിലൂടെയാണ് പ്രതിയെ കുടുക്കിയത്. ഓൺലൈൻ സെക്സ് സൈറ്റുകളിൽ റൂബി എസ്കോർട്ട് എന്ന അപരനാമത്തിൽ കുപ്രസിദ്ധനാണിയാൾ. സെക്സ് റാക്കറ്റിെൻറ പുതിയ കണ്ണികളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതായും കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.