Posted On
date_range Updated On
date_range ക്രിമിനലുകളെ കയറൂരി വിട്ടാല്‍ ഭോപാല്‍ ആവര്‍ത്തിക്കും –ശോഭ സുരേന്ദ്രന്‍
കോട്ടയം: ബി.ജെ.പിക്ക് സംസ്ഥാനത്തു സംഘടന പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയോട് മുട്ടില്‍ ഇഴഞ്ഞു യാചിക്കേണ്ട ആവശ്യമില്ളെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ബി.ജെ.പിക്കെതിരെ ക്രിമിനലുകളെ കയറൂരി വിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ രാജ്യവ്യാപകമായി ഭോപാല്‍ ആവര്‍ത്തിക്കുമെന്നും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കഞ്ചിക്കോട്ട് ബി.ജെ.പി കുടുംബത്തിനു നേരെയുണ്ടായ സി.പി.എം ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി തിങ്കളാഴ്ച മരിച്ചിരിക്കുകയാണ്. അക്രമങ്ങളിലൂടെ ബി.ജെ.പിയെ ഇല്ലാതാക്കാമെന്ന് സി.പി.എം കരുതേണ്ട. അക്രമരാഷ്ട്രീയത്തെ ചേര്‍ത്തുപിടിക്കുകയാണ് അവര്‍. കഞ്ചിക്കോട്ടെ സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.