കോഴിക്കോട്: മീഡിയവണ്‍ സ്നേഹക്കൂടിനൊപ്പം ഒമാനിലെ ഗ്ലോബല്‍ മണി എക്സ്ചേഞ്ച് കമ്പനിയു ം. പീപ്ള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന പ്രളയ പുനരധിവാസ ഭവന പദ്ധതിയിലാണ് ഗ്ലോബല്‍ മണി എക്സ്ചേഞ്ച് പങ്കാളികളാകുന്നത്.
ഭവന നിര്‍മാണത്തിനുള്ള ആദ്യ ഗഡു ഗ്ലോബ ല്‍ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ കെ.എസ്. സുബ്രഹ്മണ്യന്, ജനറല്‍ മാനേജര്‍ ആര് . മധുസൂദനന് എന്നിവര്‍ മീഡിവണിന് കൈമാറി. പ്രളയ ദുരന്തത്തില്‍പെട്ട് എല്ലാം നഷ്ടമായവരെ കണ്ടെത്താനും അത് അര്ഹരായവരില്ത്തന്നെ എത്തിക്കാനും കഴിയുമെന്നതിനാലാണ് ഗ്ലോബല്‍ മണി എക്സ്ചേഞ്ച് സ്നേഹക്കൂടിെൻറ ഭാഗമാകുന്നതെന്ന് കെ.എസ്. സുബ്രഹ്മണ്യന് പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനുള്ള ഇത്തരം സംരംഭങ്ങളില്‍ ഇനിയും സഹകരിക്കുമെന്ന് ജനറല്‍ മാനേജര്‍ ആര്. മധുസൂദനന് പറഞ്ഞു.
മീഡിയവണ്‍ ബിസിനസ് ഹെഡ് എം. സാജിദ്, എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ്, മാര്‍ക്കറ്റിങ് മാനേജർ സിജി എം.സി. മാത്യു എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. മീഡിയവണ്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പീപ്ള്‍സ് ഫൗണ്ടേഷന് ഡയറക്ടര്‍ സാലിം ഹമീദ് സംബന്ധിച്ചു.
കഴിഞ്ഞ രണ്ടു പ്രളയങ്ങളില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായ പീപ്ള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് സ്നേഹക്കൂടെന്ന പേരില്‍ ഭവന പദ്ധതി തുടങ്ങിയത്.
ഇതില്‍ ഒരു വീടാണ് ഗ്ലോബല്‍ മണി എക്സ്ചേഞ്ച് നിര്‍മിച്ച് നല്‍കുക. ഗള്‍ഫ് മലയാളികള്‍ക്ക് സുപരിചിതമായ ജി.എം.ഇയുടെ കോര്‍പറേറ്റ് സോഷ്യല്‍ െറസ്പോണ്സിബിലിറ്റിയുടെ ഭാഗമായാണ് കമ്പനി സ്നേഹക്കൂടുമായി സഹകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.