സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂജ്യത്തിലെത്തിക്കുക എന്നതാണ് സർക്കാർ നയം. ഇതിനായി പാമ്പുകടിയേറ്റവർക്കുള്ള ചികിത്സ വേഗത്തിലാക്കുന്നതിനും ആന്റിെവനം പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതിനുമൊക്കെയുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം, ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. ഇവയെല്ലാം വിജയത്തിലേക്കടുക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയുകയാണ്. അഞ്ചുവർഷം മുമ്പ് ശരാശരി 90 പേർ മരണപ്പെട്ടിരുന്നിടത്ത് ഇപ്പോൾ 33ലെത്തിയിരിക്കുന്നു മരണ നിരക്ക്. പ്രതിവർഷം ശരാശരി 3000 പേർക്ക് കടിയേൽക്കുമ്പോഴാണിത്. പാമ്പുകടിയേൽക്കുന്നവരിൽ മൂന്നിൽ രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണെന്നും വനം വകുപ്പ് പറയുന്നു. 2011നുശേഷം കേരളത്തിൽ 1150 പേർ പാമ്പുകടിയേറ്റ് മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.