തൊടുപുഴ: സ്കൂൾ പരിസരത്ത് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റതായി സംശയം. നാലാം ക്ലാസുകാര നെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകരടക്കം സഞ്ചരിച്ചത് 60 കിലോമീറ്റർ. തൊടുപുഴക്ക് സമീപം ശാസ്താംപാറയിൽ പ്രവർത്തിക്കുന്ന ഗവ. എൽ.പി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ പതിനൊന ്നരയോടെ ഇൻറർവെൽ സമയത്താണ് സംഭവം.
മൂത്രം ഒഴിച്ച് മടങ്ങുേമ്പാൾ പത്തു വയസ്സുകാരൻ പ്രണവ് പ്രസന്നെൻറ കാലിൽ മുറിവേൽക്കുകയായിരുന്നു. പാമ്പ് കടിച്ചതെന്ന് കുട്ടി സംശയം പ്രകടിപ്പിച്ചതോടെ സ്കൂളിലെ അധ്യാപകൻ അർഷാദ് മുഹമ്മദ് ഉടൻ തെൻറ കാറെടുത്ത് സ്കൂളിലുണ്ടായിരുന്ന അധ്യാപികയെയും കൂട്ടി മൂന്ന് കിലോമീറ്റർ അകലെ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും അവിടെനിന്ന് തൊടുപുഴ ജില്ല ആശുപത്രിയിേലക്കും കൊണ്ടുപോയി. അതിനിടെ കുട്ടിയുടെ വീട്ടിൽ നിന്ന് വല്ല്യമ്മയെയും ഒപ്പം കൂട്ടി.
ജില്ല ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കാനായില്ല. സ്ഥിരീകരിച്ചാലും ആൻറിവെനം നൽകുന്നതിന് ഐ.സി.യു സംവിധാനം ആശുപത്രിയിൽ ഇല്ലാത്തതിനാൽ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പരിശോധനയിൽ പാമ്പുകടിയേറ്റതല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, കുട്ടി നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.