അഞ്ചൽ: ഒരുമാസം മുമ്പ് പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചു. ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതികളുടെ മകൾ ഉത്തരയാണ് (25) മരിച്ചത്. ഒരു മാസം മുമ്പ് ഭർത്താവിെൻറ വീട്ടിൽവെച്ചും ഉത്തരക്ക് പാമ്പ് കടിയേറ്റിരുന്നു.
പുലർച്ച ഭർത്താവ് വിളിച്ചിട്ടും ഉണരാതിരുന്നതിനെ തുടർന്ന് ഉത്തരയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ പാമ്പ് കടിച്ചതാണെന്ന് വ്യക്തമായി.
ബന്ധുക്കൾ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: സൂരജ്. മകൻ: ധ്രുവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.