കോഴിക്കോട്: വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റ് ചികിത്സ തേടി. ചേന്ദമംഗല്ലൂർ ഗവ. യു.പ ി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി സി.പി. ലനക്കാണ് ക്ലാസ്മുറിയിൽനിന്ന് പാമ്പിെൻറ കടിയേറ്റത്. ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് അധ്യാപകരെത്തി പാമ്പിനെ പിടികൂടി. വിദ്യാർഥിനിയെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാമ്പ് മരത്തിെൻറ മുകളിലൂടെയാണ് ക്ലാസിലെത്തിയത്. തിങ്കളാഴ്ച രാവിലെ സ്കൂളിൽ നടക്കുന്ന എൽ.എസ്.എസ് പരീക്ഷ പരിശീലനവുമായി ബന്ധപ്പെട്ട് ലന നേരത്തേ ക്ലാസിലെത്തി വാതിൽ തുറക്കുന്നതിനിടെ രാവിലെ 8.45ഓടെയാണ് പാമ്പിെൻറ കടിയേറ്റത്. പാമ്പിനെ പിടികൂടി മെഡിക്കൽ കോളജിലെത്തിച്ചു.
വിഷമില്ലാത്ത ചുമർപാമ്പാെണന്ന് അറിഞ്ഞതോടെ ആശങ്ക ഒഴിവായി. 24 മണിക്കൂർ നിരീക്ഷണത്തിനുശേഷം വിദ്യാർഥിനിയെ ചൊവ്വാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.