അന്തര്‍ സംസ്ഥാന ക്വട്ടേഷന്‍ സംഘം ആയുധങ്ങളുമായി പിടിയില്‍

തലശ്ശേരി: തലശ്ശേരിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോകാനത്തെിയ അന്തര്‍ സംസ്ഥാന ആറംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ഉഡുപ്പി സ്വദേശി റഫി (29), കണ്ണൂര്‍ കുടുക്കിമെട്ട കൊട്ടാനച്ചേരിയിലെ തൈപറമ്പില്‍ ഹൗസില്‍ റയീസ് (25), കാസര്‍കോട് ഉപ്പള നയാ ബസാറിലെ ബിലാല്‍ (18), ഉഡുപ്പി പഡുബിദ്രിയിലെ മുഹമ്മദ് അസ്ഫാന്‍ (29), ഉഡുപ്പി ഷിറുവ സ്വദേശികളായ ഇഖ്ബാല്‍ (27), അബ്ദുല്‍ സമദ് (24) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 11.30ഓടെ ചിറക്കരയില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. നമ്പര്‍ പ്ളേറ്റില്ലാത്ത ടവേര വെള്ള കാര്‍ തലശ്ശേരിയില്‍ കറങ്ങുന്നതായി നേരത്തേ പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതത്തേുടര്‍ന്ന് നഗരത്തില്‍ വാഹന പരിശോധന ശക്തമാക്കി. ചിറക്കരയില്‍ വാഹന പരിശോധനക്കിടെയാണ് സംഘം സഞ്ചരിച്ച കാര്‍ അതുവഴി വന്നത്. തുടര്‍ന്ന് കാറും സംഘത്തെയും കസ്റ്റഡിയിലെടുത്തു. കാറിനകത്ത് രണ്ട് വടിവാളും കണ്ടത്തെി.

 റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ തലശ്ശേരി സ്വദേശിയായ ഗള്‍ഫുകാരനാണത്രെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. 15 ലക്ഷം രൂപയാണ് ക്വട്ടേഷന്‍ തുകയെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകേണ്ട റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കാണിച്ചുകൊടുക്കുകയും അയാളെയുംകൊണ്ട് കൂത്തുപറമ്പ് വഴി ബംഗളൂരുവില്‍ എത്തിക്കുന്നതിന്‍െറയും ചുമതല റയീസിനാണത്രെ. ഇതിന് എട്ടു ലക്ഷം രൂപയാണ് റയീസിന്‍െറ പ്രതിഫലം. തട്ടിക്കൊണ്ടുപോകുന്നയാള്‍ കൊല്ലപ്പെട്ടാലും പ്രശ്നമില്ളെന്നാണ് ക്വട്ടേഷന്‍ നല്‍കിയയാള്‍ നിര്‍ദേശം നല്‍കിയതെന്ന് പ്രതികള്‍ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഘം ഉഡുപ്പിയില്‍നിന്ന് പുറപ്പെട്ടത്. ജില്ലാ പൊലീസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുദിന്‍, തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐമാരായ സന്തോഷ് സജീവ്, എ.കെ. വത്സന്‍, എ.എസ്.ഐ രാജീവന്‍, എസ്.പിയുടെ സ്ക്വാഡിലെ അംഗങ്ങളായ അജയന്‍, ബിജുലാല്‍, വിനോദ്, സുജേഷ് എന്നിവരടങ്ങിയ സംഘമാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയത്. ഇവരെ ഞായറാഴ്ച മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Tags:    
News Summary - smuglers talasheri,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.