മു​ഖ്യ​മ​ന്ത്രി​യു​ടെ ‘ച​പ്പാ​ത്തി​ച്ചോ​ല’, മാ​ണി​യു​ടെ രാ​ജി​, തി​രു​വ​ഞ്ചൂ​രി​െൻറ എമ്പിളൈ എരുമ -നാ​ക്കു​പി​ഴ​യി​ൽ കുടുങ്ങി സാ​മാ​ജി​ക​ർ

തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ കൂട്ട നാക്കുപിഴക്കാണ് നിയമസഭ സാക്ഷ്യംവഹിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.എം. മാണി എന്നിവർക്കൊക്കെ ചില വാക്കുകൾ പിഴച്ചു. നാവിൽ വികടസരസ്വതി കളിയാടിയത് സഭയിൽ കൂട്ടച്ചിരി പടർത്തി. ‘ചപ്പാത്തിച്ചോല’യെന്ന് മുഖ്യമന്ത്രിയും രാജിപ്രഖ്യാപനം നടത്തി മാണിയും പൊമ്പിൈള ഒരുമൈ എന്ന് ഉച്ചരിക്കാൻ കഷ്ടപ്പെട്ട് തിരുവഞ്ചൂരുമാണ് സഭയെ ചിരിപ്പിച്ചത്.
കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടേതായിരുന്നു ഇക്കൂട്ടത്തിൽ സൂപ്പർ. മന്ത്രി എം.എം. മണി രാജിെവക്കാത്തതിൽ പ്രതിഷേധിച്ച് താനും ത​െൻറ പാർട്ടിയും രാജിെവക്കുകയാണെന്നാണ് മാണി പ്രഖ്യാപിച്ചത്. ഇതോടെ എല്ലാവരുമൊന്ന് അമ്പരന്നു. പിെന്ന കൂട്ടച്ചിരിയായി. രാജിെവക്കുകയാണോ എന്ന് സ്പീക്കർ ചോദിച്ചു. പ്രസംഗം അവസാനിപ്പിച്ച മാണി, അംഗങ്ങൾ ചിരിക്കുന്നത് കണ്ടാണ് നാവ് പിഴച്ചെന്ന് ബോധ്യമായത്.
ചിലർ മാണിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെ വീണ്ടും എഴുന്നേറ്റ മാണി, ഇതിൽ പ്രതിഷേധിച്ച് താനും ത​െൻറ കക്ഷിയും രാജിെവക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു.
 മുഖ്യമന്ത്രിക്കാണ് ആദ്യം നാവുപിഴച്ചത്. കുരിശ് പൊളിച്ച സ്ഥലത്തി​െൻറ പേര് ചപ്പാത്തിചോല എന്നാണ് അദ്ദേഹം ഉച്ചരിച്ചത്. തെറ്റിയെന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചോൾ അതെ ചപ്പാത്തി, ചപ്പാത്തി എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. തുടർന്ന് പലരും വിളിച്ചുപറഞ്ഞതോടെയാണ് പാപ്പാത്തിച്ചോലയെന്ന് തിരുത്തിയത്.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനും പിഴച്ചു. പൊമ്പിളൈ ഒരുമൈ എന്നുപറയാൻ തിരുവഞ്ചൂരിന് വല്ലാതെ കഷ്ടപ്പെടേണ്ടിവന്നു. പ കൊണ്ടു തുടങ്ങുന്ന വാക്കൊന്നു പറഞ്ഞുകിട്ടാൻ പലതവണ തിരുവഞ്ചൂർ ശ്രമിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. ഏഴെട്ടുതവണ ശ്രമിച്ച ശേഷമാണ് വാക്ക് ഒരുവിധം പുറത്തുവന്നത്.

Tags:    
News Summary - slip of tounge kela CM and others - comedy from niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.