തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം. 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി' (സി.എം.ഇ.ഡി.പി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് (കെ.എഫ്.സി) 2022ലെ സ്‌കോച്ച് (SKOCH) ദേശീയ അവാർഡ് നേടി. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങൾക്ക് നൽകുന്ന അംഗീകാരമാണിത്.
സംരംഭക അഭിരുചിയുള്ള തൊഴിൽരഹിതർക്ക് സംരംഭങ്ങൾ സ്ഥാപിക്കാൻ അഞ്ച് ശതമാനം പലിശ നിരക്കിൽ ഒരു കോടി രൂപ വരെ ലളിത വ്യവസ്ഥകളിൽ വായ്പ നൽകുന്ന പദ്ധതിയാണ് സി.എം.ഇ.ഡി.പി. ഇതു മുഖാന്തരം ഇതുവരെ 1894-ലധികം യൂനിറ്റുകൾ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു.
സംരംഭകർക്ക് അഞ്ച് ശതമാനം പലിശയ്ക്ക് രണ്ട് കോടി രൂപ വരെയുള്ള വായ്പകൾ ഉടനടി ലഭ്യമാകും. ഓരോ വർഷവും 500 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. അതിനായി ഈ വർഷം സി.എം.ഇ.ഡി.പി വഴി 500 കോടി രൂപ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.