കേന്ദ്ര സർക്കാറിന് കീഴിൽ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ 2025 സെപ്റ്റംബറിലാരംഭിക്കുന്ന വിവിധ ട്രേഡുകളിൽ പ്രവേശനത്തിന് ജൂൺ 16 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനവിജ്ഞാപനവും ഓൺലൈൻ അപേക്ഷാഫോറവും https://nstiwtrivandrum.dgt.gov.in/ൽ ലഭ്യമാണ്. ട്യൂഷൻ ഫീസില്ല. ഹോസ്റ്റൽ സൗകര്യമുണ്ട്.
അപേക്ഷകർക്ക് അക്കാദമിക് സെഷൻ തുടങ്ങുന്ന ആദ്യദിവസം 14 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കാം.
രജിസ്ട്രേഷൻ ഫീസ് 50 രൂപ. (എസ്.സി/എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല). അഡ്മിഷൻ ഫീസ് 100 രൂപ (എസ്.സി/എസ്.ടി 25 രൂപ), ജിംഖാന ഫീസ് 100 രൂപ, (എസ്.സി/എസ്.ടി വിഭാഗത്തിന് ഇല്ല). കോഷൻമണി (തിരികെ ലഭിക്കും). 250 രൂപ. വെബ്സൈറ്റിലുള്ള വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷിക്കാൻ.
യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിൽ കേന്ദ്ര സംവരണ ചട്ടങ്ങൾക്ക് വിധേയമായിട്ടാണ് പ്രവേശനം. മികച്ച സൗകര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. വിജയകരമായി പഠനപരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.