സിയാന
Posted On
date_range Updated On
date_range സിയാനക്കിത് ഇച്ഛാശക്തിയുടെ വിജയം
തൃശൂർ: ഉപകരണങ്ങളോടുള്ള അടങ്ങാത്ത മോഹമാണ് സ്കൂൾ ബാൻഡ് സംഘത്തിൽ സിയാന അലാവുദ്ദീനെ എത്തിച്ചത്. അധ്യാപകൻ എടുത്തു കൊടുത്ത ട്രമ്പറ്റിൽ അവൾ അത്ഭുതം കാണിച്ചു. പിന്നീട് വൃന്ദവാദ്യവുമായി സ്കൂളിൽ നിന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ പോയ സംഘത്തിലും സിയാനയുണ്ടായിരുന്നു.
ഇത്തവണ കീ ബോർഡാണ് സിയാനയുടെ കഴിവ് പരീക്ഷിച്ചത്. പതിയെ ബ്യൂഗിൾ വായിക്കാനുള്ള മോഹവും മനസ്സിലുദിച്ചു. അവിടെയും അവൾ തോറ്റില്ല, യൂ ട്യൂബ് നോക്കി സ്വയം പരിശീലിച്ച് സിയാന പൂരനഗരിയിലെത്തി. പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസ് പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർഥിണ് സിയാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.