Posted On
date_range Updated On
date_range സംസ്ഥാനത്ത് പുതുതായി ആറ് പേർക്കു കൂടി കോവിഡ് 19
തിരുവനന്തപുരം: കേരളത്തിൽ പുതുതായി ആറ് പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
നിലവിൽ 12 പേരാണ് ചികിത്സയിലുള്ളത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിലും തൃശൂരും രോഗം സ്ഥിരീകരിച്ച മൂന്ന് പേർ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.
നേരത്തേ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ 85ഉം, 96ഉം വയസ് പ്രായമുള്ള മാതാപിതാക്കൾ, ഇവരെ കൂട്ടാനായി വിമാനത്താവളത്തിൽപോയ രണ്ട് പേർ, റാന്നിയിൽ ഇൗ കുടുംബം സന്ദർശിച്ച സ്ഥലത്തെ രണ്ട് പേർ എന്നിവർക്കാണ് പുതുതായി കോവിഡ് സഥിരീകരിച്ചതെന്ന് കെ.കെ. ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.