Posted On
date_range Updated On
date_range പ്രതികളുമായി ജയിലിലേക്ക് പോയ പൊലീസ് ജീപ്പിന് പിന്നിൽ ബസ് ഇടിച്ച് ആറുപേർക്ക് പരിക്ക്
അടൂർ: പ്രതികളുമായി ജയിലിലേക്ക് പോയ പൊലീസ് ജീപ്പിന് പിറകിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് പൊലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. കോയിപ്രം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷിബു എസ്. രാജൻ, സി.പി.ഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത്, പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോൺ (49), സിജു എബ്രഹാം (39), ബസിൽ യാത്ര ചെയ്ത കായംകുളം സ്വദേശിയായ ഷീജ(52) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി എട്ടിന് അടൂർ സെൻട്രൽ ടോളിനു സമീപം അർബൻ ബാങ്കിനടുത്താണ് അപകടമുണ്ടായത്. പുനലൂരിൽനിന്ന് കായംകുളത്തേക്ക് പോയ ഓഡിനറി ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ബസ് ഡ്രൈവർ രാജേന്ദ്രൻ പറഞ്ഞു. കായംകുളം ഡിപ്പോയിലേതാണ് ബസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.