Posted On
date_range Updated On
date_range ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും പ്രതി ചേർക്കും
കൊച്ചി: എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും കസ്റ്റംസ് പ്രതി ചേർക്കും. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർക്കുന്നത്.
ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോൾ ഡോളർ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന മൊഴിനൽകിയിരുന്നു. ഇക്കാര്യം ശിവശങ്കരന് അറിയാമായിരുന്നുവെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. ഡോളർ കടത്ത് കേസിൽ ശിവശങ്കരനെ അഞ്ചാംപ്രതി ആക്കാനാണ് സാധ്യത.
നിലവിൽ സ്വർണക്കടത്ത് കേസ്, കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്നിവയിലും ശിവശങ്കർ പ്രതിയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജൻസികളാണ് ശിവശങ്കറിനെതിരായ കേസുകൾ അന്വേഷിക്കുന്നത്. അതേസമയം, 9 തവണ ചോദ്യം ചെയ്തപ്പോൾ സ്വപ്ന നൽകാത്ത മൊഴി ഇപ്പോൾ പെട്ടെന്ന് നൽകിയതെങ്ങനെയെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.