കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേനയുടെ നേതൃത്വത്തിൽ ഉണ്ടായ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തം. വിവിധ സംഘടനകൾ ഇന്ന് മറൈൻ ഡ്രൈവിൽ പ്രതിഷേധം പരിപാടികൾ സംഘടപ്പിക്കും. ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇരിപ്പ് സമരവും കിസ് ഒാഫ് ലവിെൻറ നേതൃത്ത്വത്തിൽ കുട ചൂടി പ്രേമം എന്ന പരിപാടിയും സംഘടപ്പിക്കും. കെ.എസ്.യു ഉൾപ്പടെയുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകളും മറൈൻ ഡ്രൈവിൽ പ്രതിഷേധവുമായെത്തും.
ഇതിന് പുറമെ കൊച്ചിയിലെ വിവിധ കോളജുകളിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും നടക്കും.
വനിത ദിനത്തില്‍ എറണാകുളം മറൈന്‍ഡ്രൈവിലെ നടപ്പാതയിലിരുന്ന യുവതീയുവാക്കളെ പ്രകടനമായത്തെിയ ശിവസേന പ്രവര്‍ത്തകര്‍ ചൂരൽ കൊണ്ട് അടിച്ചോടിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ‘പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തുക’ എന്ന ബാനറുമായി പ്രകടനമായത്തെിയ ഇരുപത്തിയഞ്ചോളം ശിവസേന പ്രവര്‍ത്തകരാണ് മറൈന്‍ഡ്രൈവിന്‍െറ വടക്കേ അറ്റത്തുള്ള അബ്ദുല്‍ കലാം മാര്‍ഗ് വാക്വേയില്‍ ഒരുമിച്ച് ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ അടിച്ചോടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.