സമ്പർക്കത്തിലൂടെ കോവിഡ്; കുളത്തൂപ്പുഴയിൽ സ്ഥിതി ആശങ്കാജനകം

കുളത്തൂപ്പുഴ (കൊല്ലം): നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ കുളത്തൂപ്പുഴ യിലെ സ്ഥിതി ആശങ്കാജനകം. കഴിഞ്ഞ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച യുവാവുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്‍പ്പെട്ട യാള്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോറോണ കെയര്‍ സ​​െൻററില്‍ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

ലോക്​ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടിലെ അതിര്‍ ത്തി ഗ്രാമത്തില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ യുവാവുമായി അടുത്ത സഹകരണം പുലര്‍ത്തിയിരുന്നവരിലാണ് തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍നിന്ന് മടങ്ങിയെത്തിയശേഷം തിരിച്ചറിയുന്നതുവരെയുള്ള രണ്ടാഴ്ചക്കാലം ഇയാളുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയായിരുന്നു ആരോഗ്യവകുപ്പ്.

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വയോധികയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയാറാക്കി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന സമീപ വീടുകളില്‍നിന്ന്​ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരില്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയടക്കം നിരവധി സ്ത്രീകളും വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. മറ്റുള്ളവരോട്​ അവരവരുടെ വീടുകളില്‍തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെയാണ് ശനിയാഴ്ച വീണ്ടും മറ്റൊരാളുടെ പരിശോധന ഫലം പോസിറ്റിവ് ആയി എത്തുന്നത്. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിനും പട്ടിക തയാറാക്കി നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനുമുള്ള പ്രയത്നത്തിലാണ് ആരോഗ്യവകുപ്പും പൊലീസ് അധികാരികളും.

നിലവില്‍ നിരീക്ഷണത്തിലിരിക്കുന്ന പലരുടെയും പരിശോധന ഫലങ്ങള്‍ വരാനിരിക്കെയാണ് മൂന്നാമതൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇയാള്‍ കുളത്തൂപ്പുഴ ടൗണിലെ നിത്യ സന്ദര്‍ശകനാണെന്നതും പ്രദേശത്തെ ഒട്ടേറെ ആള്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളതായുമാണ് അധികൃതര്‍ക്ക് ലഭ്യമാകുന്ന വിവരം.

Tags:    
News Summary - situation is kulathupuzha is very dangerous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.