ജനങ്ങളെ പോക്കറ്റടിച്ച് പ്രധാനമന്ത്രി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു –യെച്ചൂരി

തിരുവനന്തപുരം: പോക്കറ്റടിച്ചയാള്‍ കവര്‍ന്നെടുത്ത പണമെടുത്ത് പോക്കറ്റടിക്കപ്പെട്ടവനെ  സഹായിക്കും പോലെയാണ് പ്രധാനമന്ത്രിയുടെ നടപടികളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ പോക്കറ്റടിച്ച് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് മോദി. യു.പി തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ വര്‍ഗീയത ഇളക്കി വോട്ട് നേടാനാണ് ബി.ജെ.പി ശ്രമമെന്നും അദ്ദേഹം പറഞ്ഞു.  സി.പി.എം കേന്ദ്രനേതൃയോഗത്തോടനുബന്ധിച്ച്,ജില്ല കമ്മിറ്റി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

 കള്ളപ്പണം വെളുപ്പിക്കുന്നതിന് നിയമസാധുതയും സാഹചര്യവും ഒരുക്കിക്കൊടുത്തുവെന്നതാണ് ജനത്തെ വലയ്ക്കുന്ന, നോട്ട് അസാധുവാക്കലിലൂടെ ആകെ സംഭവിച്ചത്. റിസര്‍വ് ബാങ്കിന്‍െറ കൈവശമുള്ള കണക്കിനെക്കാള്‍ കൂടുതല്‍ അസാധു നോട്ടുകള്‍ ബാങ്കിലത്തെുമോ എന്നുപോലും സംശയിക്കണം. നോട്ട് നിരോധനം ദേശീയ വരുമാനത്തെ ബാധിച്ചില്ല എന്നാണ് കേന്ദ്രത്തിന്‍െറ വിശദീകരണം. സാധാരണ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ദേശീയ സാമ്പത്തിക വളര്‍ച്ച വിലയിരുത്തുക. എന്നാല്‍, സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ മാത്രമെടുത്താണ് വരുമാനം വര്‍ധിച്ചെന്ന കള്ളക്കണക്കുണ്ടാക്കിയിരിക്കുന്നത്.

മതസൗഹാര്‍ദവും മതേതരത്വവും  തകര്‍ത്ത് ജനങ്ങളെ വിഘടിപ്പിക്കാനും  വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാനുമുള്ള ആര്‍.എസ്.എസ് ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം. മുത്തലാഖ് വിവാദങ്ങളിലൂടെ ബി.ജെ.പി ലക്ഷ്യമിട്ടത് നിക്ഷിപ്ത വര്‍ഗീയ അജണ്ടയാണ്. എന്നാല്‍, ഡല്‍ഹി തെരഞ്ഞെടുപ്പോടെ ജനം ബി.ജെ.പിയെ ഒന്നാം തലാഖ് ചൊല്ലി. ബിഹാറിലെ കനത്ത പരാജയത്തോടെ ജനം രണ്ടാം തലാഖും ചൊല്ലി. യു.പി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജനത്തിന്‍െറ ബി.ജെ.പിയോടുള്ള മുത്തലാഖും യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പ്രകാശ് കാരാട്ട്,  ബിമന്‍ ബസു, ഹനന്‍ മുള്ള, ജി. രാമകൃഷ്ണന്‍, ബി.വി. രാഘവുലു, മുഹമ്മദ് സലീം, വി.എസ്. അച്യുതാനന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി, എ.കെ പദ്മനാഭന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, തോമസ് ഐസക്, കെ.കെ. ശൈലജ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.