ന്യൂഡൽഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരിക്ക് എതിരായ പണം തട്ടിപ്പ് പരാതി ഇതാദ്യമായി കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച പാർട്ടി നിലപാട് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നതായി സമ്മതിച്ചത്. കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗവും സംസ്ഥാന നേതൃത്വവും കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ആരോപിക്കുന്നതിനിടെയാണ് വിഷയത്തിൽ തനിക്ക് വ്യത്യസ്ത നിലപാടാണെന്ന് ജനറൽ സെക്രട്ടറി വ്യക്തമായി സൂചിപ്പിക്കുന്നത്.
പരാതി സി.പി.എം കേരള ഘടകത്തിന് കൈമാറുകയും സംസ്ഥാന സെക്രേട്ടറിയറ്റ് വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിട്ടുെണ്ടന്ന് യെച്ചൂരി പറഞ്ഞു. ജനറൽ സെക്രട്ടറിയെന്ന നിലയിൽ തനിക്ക് ധാരാളം പരാതികൾ ലഭിക്കും. പാർട്ടിയുടെ രീതിക്ക് അനുസരിച്ചാണ് അത് പരിഗണിക്കുന്നതും നടപടി സ്വീകരിക്കുന്നതും. ഇൗ വിഷയത്തിൽ കേരളത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റ്, ആരോപണം ശരിയല്ലെന്ന് മറുപടി നൽകിയിട്ടുണ്ട്. ഏതെങ്കിലും പാർട്ടി നേതാവിനെ അമിതമായി സ്വത്ത് സമ്പാദിക്കാൻ പാർട്ടി അനുവദിച്ചിട്ടില്ല. കേന്ദ്ര കമ്മിറ്റിയംഗങ്ങൾ അവരുടെയും പങ്കാളിയുടെയും സ്വത്തുവിവരം പാർട്ടിക്ക് സമർപ്പിക്കണമെന്നാണ് നിർദേശം.
അമിത് ഷായുടെ മകന് എതിരായ ആരോപണത്തിനും ഇതിനും സാമ്യമില്ലേയെന്ന ചോദ്യത്തിന് അമിത് ഷായുടെ മകന് എതിരായ പരാതി അന്വേഷിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. ഇവിടെ ആരോപണം തെറ്റാണെന്നാണ് പറഞ്ഞതെന്നായിരുന്നു മറുപടി. ദുബൈയിൽ അന്വേഷണം നടക്കേട്ടയെന്നും െയച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.